വിദേശസഹായം: മഹാരാഷ്ട്രക്ക് അനുമതി, കേരളത്തോട് വിവേചനം - കേന്ദ്രത്തിനെതിരെ ധനമന്ത്രി

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശസഹായം സ്വീകരിക്കാൻ കേന്ദ്രം അനുമതി നൽകിയതിൽ പ്രതികരിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2018ലെ പ്രളയകാലത്ത് വിദേശസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന് കേന്ദ്രം അനുമതി നിരസിച്ചിരുന്നു എന്നും അദ്ദേഹം ഓർമിപ്പിച്ചു.
ദുരന്ത സമയങ്ങളിൽ തുല്യനീതിയാണാവശ്യം.ദുരിതാശ്വാസമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് വിദേശരാജ്യങ്ങളിൽ നിന്ന് പണം സ്വീകരിക്കാനുള്ള അനുവാദം നൽകുന്നതിൽ രാഷ്ട്രീയ വിവേചനം പാടില്ലെന്ന് ധനമന്ത്രി ബാലഗോപാൽ പറഞ്ഞു
മഹാരാഷ്ട്ര ഭരിക്കുന്ന സർക്കാരും കേന്ദ്രം ഭരിക്കുന്ന സർക്കാരും ഒന്നായതുകൊണ്ടാണോ ഇത്തരത്തിലുള്ള വിവേചനമെന്ന് സ്വാഭാവികമായും തോന്നുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ദുരന്തം വരുന്ന സന്ദർഭത്തിൽ ഫെഡറലിസത്തെ സഹായിക്കുന്ന നിലപാടല്ല കേന്ദ്രത്തിന്റേതെന്നും മന്ത്രി കുറ്റപ്പെടുത്തി.