ബിജെപി മുൻ നേതാവിന്റെ മരണം; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
തലശേരിയിൽ ബിജെപി മുൻ നേതാവ് രതീശൻ ജീവനൊടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. തൃശൂർ സ്വദേശി വൈശാഖ് എസ്. ദർശനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്
എരഞ്ഞോളി പഞ്ചായത്ത് മുൻ ബിജെപി പ്രസിഡന്റ് രതീശനെ ആഗസ്റ്റ് മൂന്നിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് രതീശൻ മുഖേന വൈശാഖ് പലരിൽനിന്നായി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം.
എന്നാൽ ജോലി ലഭിക്കാതിരുന്നതോടെ പണം തിരികെ നൽകാൻ കഴിയാത്ത സാഹചര്യത്തിലായതാണ് രതീശൻ ജീവനൊടുക്കിയത്.സംഭവത്തെ തുടർന്ന് വൈശാഖ് എസ്. ദർശനെ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
