ശാരീരികാസ്വാസ്ഥ്യം: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  1. Home
  2. Kerala

ശാരീരികാസ്വാസ്ഥ്യം: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

m padmakumar


 തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയാണ് ഇദ്ദേഹം. 2019-ൽ എ. പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിൽ ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിൽ കട്ടിളപ്പാളിയിലും ദ്വാരപാലക വിഗ്രഹങ്ങളിലും സ്ഥാപിച്ചിരുന്ന സ്വർണപ്പാളികൾ ഇളക്കിമാറ്റി തമിഴ്‌നാട്ടിലേക്ക് കടത്തിയെന്നാണ് കേസ്. ഈ കടത്തിനു പിന്നിൽ നടന്ന കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളിലും സ്വർണം കടത്തിയതിലും പത്മകുമാറിന് മുൻകൂട്ടി പങ്കുണ്ടെന്നും കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.