മുന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ടി എ ജാഫര്‍ അന്തരിച്ചു

  1. Home
  2. Kerala

മുന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ടി എ ജാഫര്‍ അന്തരിച്ചു

tn jaffer


മുന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ടി എ ജാഫര്‍ (79) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്പോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. 

പരിശീലകനായി കേരളത്തെ രണ്ട് തവണ സന്തോഷ് ട്രോഫി ചാമ്പ്യന്മാരാക്കി. 1992ലും 1993ലും കേരളം തുടര്‍ച്ചയായി സന്തോഷ് ട്രോഫി നേടിയത് ടി എ ജാഫറിന്റെ കീഴിലാണ്.

1975 വരെ കേരള ടീമിനായി ജാഫർ കളിച്ചു. പിന്നീട് 1984 വരെ പ്രീമിയർ ടയർ താരമായിരുന്നു. 44-ാം വയസ്സില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ചേര്‍ന്നതോടെ പൂര്‍ണമായും പരിശീലനത്തിലേക്ക് തിരിയുകയായിരുന്നു.