മുൻമന്ത്രി തോമസ് ഐസക്കിന്റെ വോട്ട് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു
മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ പേര് ആലപ്പുഴയിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. മഹിളാ കോൺഗ്രസ് നേതാവിന്റെ പരാതിയെ തുടർന്നാണ് നടപടി. ആലപ്പുഴ കിടങ്ങാംപറമ്പ് വാർഡിലെ വോട്ടർ പട്ടികയിലെ 770 -ാം പേരു കാരനായിരുന്നു ഐസക്. ഇന്ന് നടന്ന ഹിയറിങ്ങിൽ ആണ് വോട്ട് ഒഴിവാക്കിയത്. എംഎൽഎ ഓഫീസിന്റെ അഡ്രസിലായിരുന്നു വോട്ട് ഉണ്ടായിരുന്നത്. ഇതിനെതിരെ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌റ് ശ്രീലതയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വോട്ട് നീക്കുകയായിരുന്നു.
