മുൻ എംഎൽഎ ടിപിഎം സാഹിർ അന്തരിച്ചു
മുൻ എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം സാഹിർ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഖബറടക്കം വൈകുന്നേരം 5.30ന് തോപ്പയിൽ ജുമാമസ്ജിദിൽ നടക്കും. പതിനൊന്നാം നിയമസഭയിൽ കോഴിക്കോട് രണ്ടിൽ നിന്നുള്ള എംഎൽഎ ആയിരുന്നു അദ്ദേഹം.
