മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപതാ മുൻ അധ്യക്ഷൻ ഡോ. എബ്രഹാം മോർ യൂലിയോസ് കാലം ചെയ്തു

  1. Home
  2. Kerala

മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപതാ മുൻ അധ്യക്ഷൻ ഡോ. എബ്രഹാം മോർ യൂലിയോസ് കാലം ചെയ്തു

abraham


മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. എബ്രഹാം മോർ യൂലിയോസ് (81) കാലം ചെയ്തു. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച പുലർച്ചെയാണ് അന്തരിച്ചത്. 2008 മുതൽ 2019 വരെ മൂവാറ്റുപുഴ രൂപതയെ നയിച്ച അദ്ദേഹം പിന്നീട് വിശ്രമ ജീവിതത്തിലായിരുന്നു.

രണ്ട് ദിവസത്തെ പൊതുദർശനത്തിന് ശേഷം കബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ നടക്കും. 1945 മേയ് 25-ന് മല്ലപ്പള്ളി കല്ലൂപ്പാറയിൽ ജനിച്ച അദ്ദേഹം റോമിലും ജറുസലേമിലും ഉന്നത പഠനം പൂർത്തിയാക്കി ബൈബിൾ-ദൈവശാസ്ത്ര വിഷയങ്ങളിൽ ഗ്രന്ഥകാരനായും അധ്യാപകനായും പ്രവർത്തിച്ചു.

പുഷ്പഗിരി മെഡിക്കൽ സൊസൈറ്റിയുടെയും കോളേജിന്റെയും വളർച്ചയിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം 2008 ഫെബ്രുവരിയിലാണ് മൂവാറ്റുപുഴ രൂപതയുടെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത്.