കേരളത്തിന് നാല് പുതിയ ട്രെയിൻ സർവീസുകൾ; 23ന് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും

  1. Home
  2. Kerala

കേരളത്തിന് നാല് പുതിയ ട്രെയിൻ സർവീസുകൾ; 23ന് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും

pm modi


കേരളത്തിന് നാല് പുതിയ ട്രെയിൻ സർവീസുകൾ അനുവദിച്ചു.പുതുതായി പ്രഖ്യാപിച്ച അമൃത് ഭാരത് ട്രെയ്‌നുകളിലെ മൂന്ന് സർവീസുകളും ഗുരുവായൂർ-തൃശൂർ പാസഞ്ചറുമടക്കം നാലു പുതിയ ട്രെയിനുകളാണ് കേരളത്തിന് ലഭിക്കുന്നത്. 23നു തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ സർവീസുകൾ ഫ്‌ലാഗ് ഓഫ് ചെയ്യും.കേരളത്തിന്റെ നാലും തമിഴ്നാടിന്റെ രണ്ടും ട്രെയ്‌നുകളാണ് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യുന്നത്.

പുതിയതായി അനുവദിച്ച ട്രെയ്‌നുകൾ:

  1. തിരുവനന്തപുരം - താംബരം
  2. തിരുവനന്തപുരം - ഹൈദരാബാദ്
  3. നാഗർകോവിൽ - മംഗളൂരു
  4. ഗുരുവായൂർ - തൃശൂർ പാസഞ്ചർ

ഗുരുവായൂർ-തൃശൂർ പ്രതിദിന പാസഞ്ചർ വൈകിട്ട് 6.10ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് 6.50ന് തൃശൂരിലെത്തും. തൃശൂരിൽ നിന്ന് രാത്രി 8.10ന് തിരിച്ച് 8.45ന് ഗുരുവായൂരിലെത്തും.

നാഗർകോവിൽ - ചർലാപ്പള്ളി, കോയമ്പത്തൂർ - ധൻബാദ് അമൃത് ഭാരത് എന്നിവയാണ് തമിഴ്നാടിന് ലഭിച്ച സർവീസുകൾ.

ഷൊർണൂർ - നിലമ്പൂർ പാത വൈദ്യുതീകരിക്കാനുള്ള നിർദേശവും റെയ്ൽവേ പാസാക്കിയിട്ടുണ്ട്. ഒപ്പം അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിച്ച 11 സ്റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.