323 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ
തൃശ്ശൂർ ജില്ലയിൽ 323 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്.സിറ്റി ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് പിച്ചി വാണിയംപാറയിൽ നടത്തിയ വാഹന പരിശോധനയിൽ സ്ത്രീകളിൽ ഒരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തി.തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരത്തെത്തുടര്‍ന്ന്, ഷിഫാസിന്റെ കാക്കശ്ശേരിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 20 ഗ്രാം എംഡിഎംഎ കൂടി പൊലീസ് കണ്ടെടുത്തു. കൂടാതെ, ഗുരുവായൂര്‍ പഞ്ചാരമുക്കിലെ ഒരു അലുമിനിയം ഫാബ്രിക്കേഷന്‍ കടയില്‍ നടത്തിയ പരിശോധനയില്‍ 300 ഗ്രാം എംഡിഎംഎ കൂടി പിടിച്ചെടുക്കുകയായിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ഇവ വിതരണം ചെയ്യാന്‍ ഉദ്ദേശിച്ച കേന്ദ്രങ്ങളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
