മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻ‌കൂർ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും

  1. Home
  2. Kerala

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻ‌കൂർ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും

anto augustine


മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ വിധി പറയാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രതിഭാഗം രേഖകൾ കൈമാറാത്തതിനെ തുടർന്നാണ് വിശദമായ വാദം ഇന്നത്തേക്ക് മാറ്റിയത്.മെസി വിവാദവുമായി ബന്ധപ്പെട്ട കേസിൽ ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതി.

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം നടത്തിയെന്ന കേസിലെ ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷയും ഇതേ കോടതി ഇന്ന് പരിഗണിക്കും. ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യുക മാത്രമാണ് ലക്ഷ്യമെന്നും അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കളമശേരി പൊലീസ് ആന്റോ അഗസ്റ്റിന് നോട്ടീസ് നൽകിയിട്ടുണ്ട്.