മെസിയുടെ പേരിലുള്ള തട്ടിപ്പ്;സമഗ്ര അന്വേഷണത്തിന് ശിപാര്‍ശ;പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും
അർജന്റീന ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച ഫയൽ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിൽ. കായിക വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറി. സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ ശുപാർശ ചെയ്തതായാണ് വിവരം. വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഇന്ന് തന്നെ ഉത്തരവിറങ്ങിയേക്കും.
മെസിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദേശത്തേക്ക് പണമയയ്ക്കൽ, വിദേശനാണയ വിനിമയ ചട്ടലംഘനം എന്നിവ നടന്നതായി സംശയിക്കുന്ന കാര്യങ്ങൾ കായിക വകുപ്പിന്റെ റിപ്പോർട്ടിലുണ്ട്. ഇത്ര ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും അടിയന്തര അന്വേഷണം നടക്കാത്തതിൽ വിമർശനം ശക്തമായിരുന്നു.
റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി കരാറിലേക്ക് എങ്ങനെയെത്തിയെന്നും മുന്‍ സര്‍ക്കാരിന്റെ പങ്കെന്തെന്നും സ്‌പോണ്‍സറെ എങ്ങനെ കണ്ടെത്തിയെന്നും വിദേശത്തേക്ക് എത്ര രൂപ അയച്ചു എന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നാണ് വിവരം.
