സംസ്ഥാനത്ത് 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യയാത്ര
സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസ്സുകളിൽ സൗജന്യ യാത്ര നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദിര ഗ്യാരന്റിയുടെ ഭാഗമായി പ്രിയദർശിനി' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര അനുവദിക്കുക. പദ്ധതി നടപ്പിലാക്കുമ്പോൾ ഒരു മാസം 65-70 കോടി രൂപ ബാധ്യതവരും. 800 കോടി രൂപയിലധികം ഒരു വർഷം കെഎസ്ആർടിസിക്ക് നഷ്ടം വരും. അത് സർക്കാർ കെഎസ്ആർടിസിക്ക് നൽകും. നിലവിൽ ഒരു 1500 കോടി വരെ സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്നുണ്ട്.
