KSRTC ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ഉത്തരവിറക്കി ഗതാഗത സെക്രട്ടറി

  1. Home
  2. Kerala

KSRTC ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ഉത്തരവിറക്കി ഗതാഗത സെക്രട്ടറി

ksrtc  


കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ ഉത്തരവിറങ്ങി. ഗതാഗത സെക്രട്ടറി ടി.വി. അനുപമ ഐഎഎസ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.''പ്രിയദർശിനി'' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഉപയോഗപ്രദമാകുന്നതാണ്.പദ്ധതി ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും.

KSRTCക്കുള്ള തിരിച്ചടവിൽ ആശങ്ക വേണ്ടെന്നും,കൃത്യമായി അത് ട്രഷറിയിൽ നിന്ന് എത്തുമെന്നും ഗതാഗത മന്ത്രി സി പി ജോൺ പറഞ്ഞു. സ്വകാര്യ ബസ് മേഖലയുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ പ്രവർത്തന ഫലവും കാര്യക്ഷമതയും വിലയിരുത്തിയ ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.