പാലക്കാട് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീട് ഭാഗികമായി തകർന്നു, ഉപകരണങ്ങൾ കത്തിനശിച്ചു

  1. Home
  2. Kerala

പാലക്കാട് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീട് ഭാഗികമായി തകർന്നു, ഉപകരണങ്ങൾ കത്തിനശിച്ചു

image


പാലക്കാട് നാട്ടുകൽ കോട്ടോപ്പാടം സ്വദേശിയുടെ വീട്ടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്  അപകടം.   അപകടത്തിൽ അപ്പുക്കുട്ടിയുടെ വീട് ഭാഗികമായി തകർന്നു. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം. അപകടത്തിൽ വീടിന്റെ ചുവരുകൾ വിണ്ടുകീറുകയും മറ്റ് ഉപകരണങ്ങളും പൂർണമായി കത്തിനശിക്കുകയും ചെയ്തു.

വീട്ടിലുള്ളവർ സമീപത്തുള്ള മാരിയമ്മൻകോവിലിൽ ഉത്സവം കാണാൻ പോയിരുന്ന സമയത്താണ് അപകടം ഉണ്ടായത്.  ഉത്സവം കഴിഞ്ഞ് തിരിച്ചെത്തിയ കുടുംബം ഫ്രിഡ്ജ് കത്തുന്നതാണ് കണ്ടത്. തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.