എം.ജി സർവകലാശാലയിൽ അക്കാദമിക് സെമിനറിന് ഫണ്ട് തടഞ്ഞു; വൈസ് ചാൻസലർക്കെതിരെ പരാതി

  1. Home
  2. Kerala

എം.ജി സർവകലാശാലയിൽ അക്കാദമിക് സെമിനറിന് ഫണ്ട് തടഞ്ഞു; വൈസ് ചാൻസലർക്കെതിരെ പരാതി

image


എം.ജി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് സംഘടിപ്പിക്കാനിരുന്ന അക്കാദമിക് സെമിനാറിന് അനുവദിച്ച ഫണ്ട് വൈസ് ചാൻസലർ ഇടപെട്ട് തടഞ്ഞുവെച്ചതായി പരാതി. നവംബർ 4, 5 തീയതികളിൽ നടക്കേണ്ടിയിരുന്ന 'വി.സി. ഹാരിസ് വൈജ്ഞാനിക സദസ്സ്' എന്ന സെമിനാറിന്റെ ഫണ്ടാണ് കാരണം വ്യക്തമാക്കാതെ തടഞ്ഞതെന്ന് സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടർ ഡോ. സജി മാത്യു ആരോപിച്ചു.

സർവകലാശാലയുടെ ബജറ്റിൽ വകയിരുത്തി അംഗീകരിച്ച തുകയാണ് സെമിനാറിന് രണ്ട് ദിവസം മാത്രം ശേഷിക്കെ തടഞ്ഞത്. 2018 മുതൽ നിരൂപകനും സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിലെ അധ്യാപകനുമായിരുന്ന വി.സി. ഹാരിസിന്റെ സ്മരണാർഥമാണ് എല്ലാ വർഷവും ഈ അക്കാദമിക് സെമിനാർ സംഘടിപ്പിക്കുന്നത്.

വിഖ്യാത ചിന്തകൻ മിഷേൽ ഫൂക്കോയുടെ ജന്മശതാബ്ദി വർഷമായ 2026ൽ 'Revisiting Foucault' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഇത്തവണ സെമിനാർ നടത്താൻ തീരുമാനിച്ചിരുന്നത്. സംഭവത്തിൽ സർവകലാശാല അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.