ജി. സുകുമാരൻ നായർക്കെതിരായ അധിക്ഷേപം: ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് പത്തനാപുരം താലൂക്ക് എൻ.എസ്.എസ് യൂണിയൻ

  1. Home
  2. Kerala

ജി. സുകുമാരൻ നായർക്കെതിരായ അധിക്ഷേപം: ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് പത്തനാപുരം താലൂക്ക് എൻ.എസ്.എസ് യൂണിയൻ

ganesh-kumar


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അധിക്ഷേപിച്ച സംഭവത്തിൽ കെ.ബി. ഗണേഷ് കുമാർ പരസ്യമായി മാപ്പ് പറയണമെന്ന് പത്തനാപുരം താലൂക്ക് യൂണിയൻ നേതൃയോഗം ആവശ്യപ്പെട്ടു. എൻ.എസ്.എസിനെ തകർക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ ഗണേഷ് കുമാർ പങ്കെടുത്തത് പ്രതിഷേധാർഹമാണെന്നും സ്വന്തം തെറ്റായ പ്രവർത്തികളുടെ ഫലമായാണ് അദ്ദേഹം പൊതുമണ്ഡലങ്ങളിൽ നിന്ന് തിരസ്കരിക്കപ്പെട്ടതെന്നും യോഗം കുറ്റപ്പെടുത്തി.

വിറളിപൂണ്ടാണ് ഗണേഷ് കുമാർ തുടർച്ചയായി അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നതെന്നും, സ്വന്തം പിതാവിനോട് അദ്ദേഹം എങ്ങനെയാണ് പെരുമാറിയതെന്ന് ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും താലൂക്ക് യൂണിയൻ പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. എൻ.എസ്.എസിനും നേതൃത്വത്തിനുമെതിരെയുള്ള നിന്ദയും അധിക്ഷേപങ്ങളും ഇനിയും തുടരുകയാണെങ്കിൽ ശക്തമായ സമരപരിപാടികളുമായി പൊതുനിരത്തിലിറങ്ങി പ്രതിരോധിക്കുമെന്നും പത്തനാപുരം താലൂക്ക് യൂണിയൻ മുന്നറിയിപ്പ് നൽകി.