വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി, വളരാൻ ജൈവവളവും; എറണാകുളത്ത് യുവാവ് അറസ്റ്റിൽ

  1. Home
  2. Kerala

വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി, വളരാൻ ജൈവവളവും; എറണാകുളത്ത് യുവാവ് അറസ്റ്റിൽ

GANJA



കൊച്ചിയിൽ വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് അറസ്റ്റിൽ. എറണാകുളം നോർത്ത് പറവൂർ ചിറ്റാറ്റുകരയിൽ തയ്യേത്ത് സിജോ(26)യാണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ വീടിന്റെ ടെറസിൽ പൂർണ വളർച്ചയെത്തിയ അഞ്ച് കഞ്ചാവ് ചെടികളുണ്ടായിരുന്നു. ഒരു ചെടി വെട്ടി ഉണക്കാനിട്ട രീതിയിലും കണ്ടെത്തി. ഇതോടൊപ്പം ചെറിയ തൈകളും കണ്ടെത്തിയിട്ടുണ്ട്.

പ്ലാസ്റ്റിക് ബക്കറ്റുകളിൽ മണ്ണ് നിറച്ചായിരുന്നു കൃഷി. ചെടിയുടെ വളർച്ചയ്ക്കായി ജൈവവളവും പ്രയോഗിച്ചിട്ടുണ്ട്. രഹസ്യവിവരത്തെ തുടർന്ന് വടക്കേക്കര സി.ഐ. സൂരജിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് സിജോ പിടിയിലായത്. പ്രതിയെ പോലീസ് വിശദമായി ചോദ്യംചെയ്ത് വരികയാണ്.