ഷൊർണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; സഹോദരിമാർ മരിച്ചു

ഷൊർണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സഹോദരിമാർ മരിച്ചു. ഷൊർണൂർ കവളപ്പാറ നീലാമലകുന്നിൽ പത്മിനി (25) തങ്കം (22) എന്നിവരാണ് മരിച്ചത്. ഇവർ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ നിന്നും ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴാണ് ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ചതാണെന്ന് മനസിലായത്.
ഉടൻ തന്നെ ആംബുലൻസ് എത്തി ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. വീട്ടിൽ പൊലീസ് പരിശോധന നടത്തികൊണ്ടിരിക്കുകയാണ്. അപകടം ഉണ്ടാകാനുള്ള സാഹചര്യം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.