'ആരോപണ വിധേയർ പദവി ഒഴിഞ്ഞ് അന്വേഷണം നേരിടണം, മുകേഷ് എന്നല്ല, ആരായാലും പദവി ഒഴിയണം': ഗായത്രി വർഷ

  1. Home
  2. Kerala

'ആരോപണ വിധേയർ പദവി ഒഴിഞ്ഞ് അന്വേഷണം നേരിടണം, മുകേഷ് എന്നല്ല, ആരായാലും പദവി ഒഴിയണം': ഗായത്രി വർഷ

gayatri-varsha


മുകേഷ് പദവികൾ ഒഴിയണമെന്ന് നടി ഗായത്രി വർഷ. ആരോപണ വിധേയരാവുന്നത് ആരായാലും പദവികളിൽ നിന്ന് ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് ഗായത്രി വർഷ മാധ്യമങ്ങളോട് പ്രതികരിച്ചു. അത് മുകേഷ് എന്നല്ല, ആരായാലും പദവി ഒഴിയണമെന്നും നടി പറഞ്ഞു. 

മുകേഷ് പദവി ഒഴിയണം എന്ന് പറയുന്നതിന്റെ സാങ്കേതികത്വം അറിയില്ല. അക്കാദമി ചെയർമാൻ സ്ഥാനം രാഷ്ട്രീയ നിയമനമാണ്. അതു കൊണ്ട് അതിലൊരു തീരുമാനമെടുക്കാം. എംഎൽഎ ഒരു ജനപ്രതിനിധിയാണ്. അതിന്റെ നിയമവശം നോക്കി തീരുമാനമെടുക്കുമെന്നാണ് വിശ്വാസവും ആഗ്രഹവുമെന്നും ഗായത്രി പറഞ്ഞു. അന്വേഷണത്തെ നേരിടുമ്പോൾ അന്വേഷണത്തെ സ്വാധീനിക്കുന്ന പദവിയിൽ ഉണ്ടാവരുതെന്നാണ് അഭിപ്രായമെന്നും ഗായത്രി വർഷ പറഞ്ഞു. അതേസമയം, ആരോപണ നിഴലിൽ നിൽക്കുമ്പോഴും നടനും എംഎൽഎയുമായ മുകേഷിനെ കൈവിടാതെ മുന്നോട്ടുപോവുകയാണ് സിപിഎം.