'എണ്ണയിട്ട യന്ത്രം പോലെ ടീമിനെ പ്രവർത്തിപ്പിച്ച ക്യാപ്റ്റൻ കൂൾ'; പുതുപ്പള്ളിയിലെ യഥാർഥ താരം സതീശനാണെന്ന് ഡോ.ഗീവർഗീസ് മാർ കൂറിലോസ്

  1. Home
  2. Kerala

'എണ്ണയിട്ട യന്ത്രം പോലെ ടീമിനെ പ്രവർത്തിപ്പിച്ച ക്യാപ്റ്റൻ കൂൾ'; പുതുപ്പള്ളിയിലെ യഥാർഥ താരം സതീശനാണെന്ന് ഡോ.ഗീവർഗീസ് മാർ കൂറിലോസ്

vd satheeshan


പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യഥാർഥ താരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ്. പുതുപ്പള്ളിയിലെ യുഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിന്റെ യഥാർഥ ശിൽപി സതീശൻ തന്നെയാണ്. എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവർത്തിപ്പിച്ച 'ക്യാപ്റ്റൻ കൂൾ' ആയിരുന്നു സതീശൻ എന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.

കുറിപ്പ്
പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ യഥാർഥ സ്റ്റാർ വി.ഡി.സതീശനാണ്. അദ്ദേഹത്തിന്റെ നേതൃത്വപാടവത്തെക്കുറിച്ചും നിലപാടുകളിലെ വ്യക്തതയെക്കുറിച്ചും ഞാൻ മുൻപും എഴുതിയിട്ടുണ്ട്. എന്നാൽ പുതുപ്പള്ളിയിലെ യുഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിന്റെ യഥാർഥ ശിൽപി സതീശൻ തന്നെയാണ്. എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവർത്തിപ്പിച്ച 'ക്യാപ്റ്റൻ കൂൾ' ആയിരുന്നു സതീശൻ. തൃക്കാക്കരയിലും നമ്മൾ ഇത് കണ്ടതാണ്.

'താൻ പറഞ്ഞ ഭൂരിപക്ഷം കുറഞ്ഞാൽ അത് തന്റെ മാത്രം ഉത്തരവാദിത്തം ആയിരിക്കും, എന്നാൽ ഭൂരിപക്ഷം ഉയർന്നാൽ അത് ടീം വർക്കിന്റെ ഫലമായിരിക്കും' എന്ന് പറയാൻ കഴിയുന്നവരെയാണ് നമ്മൾ നേതാക്കൾ എന്ന് വിളിക്കേണ്ടത്. സതീശൻ ഇരുത്തംവന്ന നേതാവാണ്. കോൺഗ്രസ് എന്ന പാർട്ടി നശിച്ചു പോകരുതെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ സതീശന്റെ നേതൃത്വം കോൺഗ്രസിനും മതേതരത്വത്തിനും മുതൽക്കൂട്ടാണ്... അഭിനന്ദനങ്ങൾ.