ആഗോള അയ്യപ്പ സംഗമം; മലബാർ ദേവസ്വം ബോർഡ് ഉത്തരവിന് സ്റ്റേ

  1. Home
  2. Kerala

ആഗോള അയ്യപ്പ സംഗമം; മലബാർ ദേവസ്വം ബോർഡ് ഉത്തരവിന് സ്റ്റേ

bomb threat in kerala highcourt security


ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വം ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
മലബാർ ദേവസ്വത്തിന് കീഴിലെ ജീവനക്കാർക്കായിരുന്നു ക്ഷേത്രം ഫണ്ട് ഉപയോഗിക്കാം എന്ന നിർദേശം ഉണ്ടായിരുന്നത്. യാത്രാ ചിലവുകൾക്ക് അതത് ക്ഷേത്രഫണ്ടിൽ നിന്ന് പണം നൽകാനായിരുന്നു നിർദേശം. മലബാർ ദേവസ്വം കമ്മീഷണറുടെ ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

ക്ഷേത്ര ഫണ്ട് പൊതുപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനുള്ള നീക്കത്തെ കോടതി ശക്തമായി വിമർശിച്ചു.എന്തിന് ഇത്തരം ഉത്തരവിറക്കിയെന്നും ക്ഷേത്ര ഫണ്ടിൽ നിന്നും എന്തിന് ചെലവഴിക്കണമെന്നും കോടതി ചോദിച്ചു. കാസർകോട് സ്വദേശി നൽകിയ പൊതുതാൽപര്യ ഹരജിയിൽ ആണ് നടപടി.