ലോകസമാധാനത്തിനായി ദൈവദശകം; ഒക്ടോബർ 25ന് ആഗോള പ്രാർഥനാലാപനം
ശ്രീനാരായണ ഗുരുദേവന്റെ 'ദൈവദശകം' ലോകമെമ്പാടുമായി പത്തുലക്ഷം പേർ ഒരേസമയം ആലപിക്കുന്ന 'ദൈവദശകം ഗ്ലോബൽ റീഡിറ്റേഷൻ പ്രോഗ്രാം' ഒക്ടോബർ 25 ഞായറാഴ്ച നടക്കും.
എസ്.എൻ.ഡി.പി യോഗത്തിന്റെ ആശീർവാദത്തോടെ 'ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡ്' ആണ് ഈ പ്രാർത്ഥനാലാപനം സംഘടിപ്പിക്കുന്നത്.
ലോകസമാധാനം മുൻനിർത്തി സംഘടിപ്പിക്കുന്ന ഈ ഉദ്യമത്തിൽ റേഡിയോ കേരളം 1476 AM-ഉം പങ്കാളികളാകുന്നുണ്ട്.
ഒക്ടോബർ 25 ഞായറാഴ്ച യു.എ.ഇ സമയം വൈകുന്നേരം 5 മുതൽ 6 വരെ റേഡിയോ കേരളത്തിലും റേഡിയോയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും പ്രോഗ്രാം തത്സമയം സംപ്രേക്ഷണം ചെയ്യും
