ആഗോള വിപണിയിലെ ഇടിവ്: കേരളത്തിൽ സ്വർണം, വെള്ളി വില കുറഞ്ഞു; പവന് 1,14,720 രൂപയായി
ആഗോള വിപണിയിലെ വിലക്കുറവിനെ തുടർന്ന് ഇന്ത്യയിൽ സ്വർണം, വെള്ളി വിലകൾ ഇടിഞ്ഞു. കേരളത്തിൽ തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന്റെ വില 1,14,720 രൂപയാണ് . ഒരു ഗ്രാം സ്വർണ്ണത്തിന് 14,340 രൂപയാണ്. പവന് 960 രൂപയും ഗ്രാമിന് 120 രൂപയുമാണ് കുറഞ്ഞത്.24 കാരറ്റ് സ്വർണത്തിന്റെ വില 15,644 രൂപയും 18 കാരറ്റിന്റെ വില 11,733 രൂപയുമാണ്.
