കുതിപ്പ് തുടർന്ന് സ്വർണവില

  1. Home
  2. Kerala

കുതിപ്പ് തുടർന്ന് സ്വർണവില

gold


സംസ്ഥാനത്ത് സ്വർണ വില കുതിപ്പ് തുടർന്നു. സ്വർണത്തിന് ഇന്നും വില കൂടി.പവന് 2,360 രൂപയും ഗ്രാമിന് 295 രൂപയുമാണ് കൂടിയത്. ഒരു പവന് 1,21,120 രൂപയായി.15,140 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില.പണിക്കൂലിയടക്കം ഒരു പവൻ സ്വർണം വാങ്ങാൻ നിലവിൽ ഒന്നര ലക്ഷം രൂപയോളം ചിലവഴിക്കേണ്ടി വരും.

സാമ്പത്തിക ഭൗമ രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ സമ്മർദത്തിലാണ് സ്വർണവില സമീപകാലങ്ങളിൽ കുതിച്ചുയരാൻ തുടങ്ങിയത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളും ഗ്രീൻലാൻഡിന് മേലുള്ള അവകാശവാദവും നിലവിലെ കുതിപ്പിന് കാരണമായിട്ടുണ്ട്.