സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 2,240 രൂപ കുറഞ്ഞ് 1,11,480 രൂപയിലെത്തി. ഗ്രാമിന് 280 രൂപ താഴ്ന്ന് 13,935 രൂപയിലാണ് നിലവിൽ 22 കാരറ്റ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 15,202 രൂപയും പവന് 1,21,616 രൂപയുമാണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,402 രൂപയിലും പവന് 91,216 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
