സ്വർണവിലയിൽ ഉച്ചയ്ക്ക് വമ്പൻ ഇടിവ്; പവന് 2280 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ ഉച്ചയ്ക്ക് വമ്പൻ ഇടിവ്. ഗ്രാമിന് 215 രൂപ ഇടിഞ്ഞ് വില 14,725 രൂപയായി. 1720 രൂപ താഴ്ന്ന് 1,17,800 രൂപയാണ് പവൻവില. രാവിലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞിരുന്നു. രാജ്യാന്തരവില ഔൺസിന് 4642 ഡോളറിൽ നിന്ന് 4586 ഡോളറിലേക്ക് താഴ്ന്നതിനെ തുടർന്നാണ് കേരളത്തിലും വീഴ്‌ച. യുഎസിൽ പണപ്പെരുപ്പം ഉയരുകയും പലിശനിരക്ക് കൂടാനുള്ള സാധ്യത ശക്തമാകുന്നതും ഡോളറിന് കരുത്താവുകയാണ്. ഇതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്
