സ്വർണവിലയിൽ വൻ ഇടിവ്; രണ്ടാഴ്ചയ്ക്കിടെ പവന് കുറഞ്ഞത് 15,000 രൂപ

  1. Home
  2. Kerala

സ്വർണവിലയിൽ വൻ ഇടിവ്; രണ്ടാഴ്ചയ്ക്കിടെ പവന് കുറഞ്ഞത് 15,000 രൂപ

gold  


സ്വർണവിപണിയിൽ വൻ വിലയിടിവ്. രണ്ടാഴ്ചയ്ക്കിടെ പവന് കുറഞ്ഞത് 15,000 രൂപ. നവംബർ ആറിന് 1,07,080 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. നവംബറിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ വിലയിൽ തുടർച്ചയായ ഇടിവുണ്ടായി. ഇന്ന് മാത്രം പവന് 3,760 രൂപ കുറഞ്ഞ് വില 92,080 രൂപയിലെത്തി. ഗ്രാമിന് 470 രൂപ കുറഞ്ഞ് 11,510 രൂപയുമായി.നവംബർ 16ന് 1,00,320 രൂപയായിരുന്നു പവന്റെ വില. തൊട്ടടുത്ത ദിവസം വില ഒരു ലക്ഷത്തിന് താഴെയെത്തി. വെറും നാല് ദിവസത്തിനിടെ 8,240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നലെയും ഇന്നുമായി മാത്രം പവന് കുറഞ്ഞത് 5,640 രൂപ.