സ്വർണവിലയിൽ ഇടിവ്; പവന് 3,160 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 3160 രൂപയാണ് പവന് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 395 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,09,160 രൂപയും ഗ്രാമിന് 13,645 രൂപയുമായി.കഴിഞ്ഞ കുറച്ചു ദിവസമായി ഇടിവ് രേഖപ്പെടുത്തിയിരുന്ന സ്വർണവിലയിൽ ചൊവ്വാഴ്ച വർധനവുണ്ടായിരുന്നു. പവന് ഒറ്റയടിക്ക് 1080 രൂപ വർധിച്ച ശേഷമാണ് ബുധനാഴ്ച കുത്തനെ ഇടിഞ്ഞത്.പശ്ചിമേഷ്യൻ സംഘർഷം അനിശ്ചിതമായി തുടരുന്നതും അമെരിക്കൻ കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയർത്തുമെന്ന റിപ്പോർട്ടുകളുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. കൂടാതെ വിലക്കയറ്റ ഭീഷണിയും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.
