സ്വർണവില രണ്ടു വട്ടം ഇടിഞ്ഞു; പവന് കുറഞ്ഞത് 2,360 രൂപ

  1. Home
  2. Kerala

സ്വർണവില രണ്ടു വട്ടം ഇടിഞ്ഞു; പവന് കുറഞ്ഞത് 2,360 രൂപ

.


സംസ്ഥാനത്ത് സ്വർണവില ഇന്ന് രണ്ട് തവണ ഇടിഞ്ഞു. രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയും കുറഞ്ഞു. രാജ്യാന്തരവിപണിയുടെ തകർച്ചയുടെ ചുവടുപിടിച്ച് രാവിലെ ഇടിവ് രേഖപ്പെടുത്തിയ വില ഉച്ചയോടെ വീണ്ടും ഇടിഞ്ഞു. പവന് രാവിലെ 1320 രൂപ കുറഞ്ഞതിന് ശേഷം ഉച്ചയോടെ 1,040 രൂപയുടെ ഇടിവ് വിണ്ടും രേഖപ്പെടുത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 70,000 രൂപയുമായി. രണ്ടു തവണയായി ഗ്രാമിന് 130 രൂപയും, 165 രൂപയും ഇടിഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 8,750 രൂപ.

കഴിഞ്ഞ ഏപ്രിൽ 15നു ശേഷം പവൻവില 70,000 രൂപ നിരക്കിലേക്ക് താഴുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ഏപ്രിൽ 22ന് കുറിച്ച പവന് 74,320 രൂപയും ഗ്രാമിന് 9,290 രൂപയുമാണ് കേരളത്തിലെ റെക്കോർഡ്.

സമീപകാലത്ത് ഒറ്റദിവസം ഇത്രയും വിലയിടിയുന്നത് ആദ്യമാണ്. രാവിലെ ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കുറഞ്ഞത്.

ലോകത്തെ ഒന്നും രണ്ടും സാമ്പത്തികശക്തികളായ യുഎസും ചൈനയും വ്യാപാരത്തർക്കത്തിന് വിരാമമിട്ട് 90 ദിവസത്തേക്ക് തിരിച്ചടിത്തീരുവ മരവിപ്പിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് സ്വർണവിലയുടെ വീഴ്ച. ഇരു രാജ്യങ്ങളും തൽകാലം തീരുവയുദ്ധത്തിൽ 'വെടിനിർത്തൽ' പ്രഖ്യാപിച്ചതോടെ രാജ്യാന്തര സ്വർണവില കൂടുതൽ ഇടിയുകയായിരുന്നു.