കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു; പവന് 1,09,920 രൂപ
കേരളത്തിൽ സ്വർണവിലയിൽ ഇന്ന് നേരിയ വർധന രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ ഉയർന്നതോടെ ഗ്രാമിന്റെ വില 13,740 രൂപയായി. പവന് 120 രൂപ വർധിച്ച് 1,09,920 രൂപയിലെത്തി.
18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. പവന് 120 രൂപ വർധിച്ചതോടെ വില 90,320 രൂപയായി. ഗ്രാമിന് 11,290 രൂപയാണ് പുതിയ നിരക്ക്.
രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ ഉണ്ടായ നേരിയ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും പ്രകടമായിരിക്കുന്നതെന്നാണ് വിലയിരുത്തൽ.
