ഇന്ന് വീണ്ടും തിരിച്ചുകയറി സ്വര്‍ണവില

  1. Home
  2. Kerala

ഇന്ന് വീണ്ടും തിരിച്ചുകയറി സ്വര്‍ണവില

gold  


 

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഒരു പവന് 600 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 75 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 13,230 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 1,05,840 രൂപയും നല്‍കേണ്ടി വരും.
യുഎസ് കേന്ദ്രബാങ്ക് പലിശ നിരക്കുകള്‍ മാറ്റമില്ലാതെ തുടര്‍ന്ന് കൊണ്ടുപോകാന്‍ നിശ്ചയിച്ചതും ഇറാന്‍-അമേരിക്ക സംഘര്‍ഷം അയവില്ലാതെ തുടരുന്നതും ഉള്‍പ്പെടെ സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നിട്ടില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ എണ്ണ വില ഉയര്‍ന്ന് തന്നെ നില്‍ക്കുന്നത് സ്വര്‍ണത്തിന് തിരിച്ചടിയായേക്കും. വരും ദിവസങ്ങളില്‍ രാജ്യാന്തര തലത്തില്‍ സ്വര്‍ണവില കുറഞ്ഞേക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.