സ്വർണവില വീണ്ടും കുതിക്കുന്നു; പവന് 880 രൂപ കൂടി
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,710 രൂപയായി. പവന്റെ വില 1,17,680 രൂപയിലെത്തി.
ആഗോള വിപണിയിലും സ്വർണവില ഉയർന്ന നിലയിലാണ്. തുടർച്ചയായ മൂന്നാം ആഴ്ചയാണ് സ്വർണവിലയിൽ വർധന രേഖപ്പെടുത്തുന്നത്. യുഎസ് ഡോളറിന്റെ ദൗർബല്യമാണ് ആഗോളതലത്തിൽ സ്വർണവില ഉയരാൻ പ്രധാനമായും കാരണമാകുന്നത്. ഡോളറിന്റെ മൂല്യം കുറയുമ്പോൾ മറ്റ് കറൻസികൾ ഉപയോഗിക്കുന്ന നിക്ഷേപകർക്ക് സ്വർണം കൂടുതൽ ആകർഷകമാകുന്നതാണ് വില ഉയരാൻ ഇടയാക്കുന്നത്.
