സ്വർണവിലയിൽ വീണ്ടും വർധന; പവന് 1,520 രൂപ വർധിച്ചു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. പവന് 1520 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 1,18,320 രൂപയായി. ഗ്രാമിന് 190 രൂപ വർധിച്ച് 14,790 രൂപയിലുമെത്തി.ആഗോള തലത്തിലെ സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഫെബ്രുവരി രണ്ടിനാണ് സ്വർണത്തിൽ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്
