എ രാമചന്ദ്രന്റെ മൂല്യ സൃഷ്ടികളുടെ സംരക്ഷണം പകുതി വഴിയിൽ നിർത്തി സർക്കാർ

  1. Home
  2. Kerala

എ രാമചന്ദ്രന്റെ മൂല്യ സൃഷ്ടികളുടെ സംരക്ഷണം പകുതി വഴിയിൽ നിർത്തി സർക്കാർ

ramachandran


ജീവിതം ക്യാൻവാസിൽ വരച്ച ശില്പി ആയിരുന്നു എ രാമചന്ദ്രൻ. അദ്ദേഹം അദ്ദേഹത്തിൻറെ സൃഷ്ടികൾ സൗജന്യമായി കേരള സർക്കാരിന് നൽകി.  സുഹൃത്ത് എം എ ബേബി വഴി മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം ഇക്കാര്യം അറിയിച്ചു. സാംസ്കാരിക വകുപ്പ് അവ ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങി എന്നാൽ ചിത്രങ്ങളുടെയും ശില്പങ്ങളുടെയും സംരക്ഷണം, പ്രദർശനം തുടങ്ങിയ കാര്യങ്ങൾ ഇനിയും തീരുമാനമാകാതെ നീളുന്നു.

മികച്ച അധ്യാപകനായിരുന്നു അദ്ദേഹം കേരളത്തിലെ ചിത്രകാരൻ മാർക്ക് എന്നും സഹായമായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും എംഎ പാസായി അദ്ദേഹം ചിത്രരചന പഠിക്കാൻ പലയിടത്തും പോയി. ബംഗാളിൽ ബിനോദ് ബിഹാരി മുഖർജി എന്ന വലിയ കലാകാരന്റെ കീഴിലാണ് എ രാമചന്ദ്രൻ ചിത്രകലയും ശില്പ കലയും അഭ്യസിച്ചത്. പിന്നീട് ജാമിയ മിലിയയിൽ പ്രൊഫസർ ആയപ്പോൾ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനും പഠനത്തിനും വലിയ സഹായമായിരുന്നു അദ്ദേഹം.

ഹിന്ദി സംഗീതത്തിൽ വലിയ അറിവുണ്ടായിരുന്ന എ രാമചന്ദ്രൻ സ്വാതി തിരുനാളിന്റെ കീർത്തനങ്ങൾ ഉത്തരേന്ത്യൻ ശൈലിയിൽ ആലപിക്കുമായിരുന്നു. രാജാരവിവർമ്മയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി വിപുലമായ ചിത്രപ്രദർശനം അദ്ദേഹം രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ചിരുന്നു അന്ന് പ്രധാനമന്ത്രിയായിരുന്ന പി വി നരസിംഹറാവുമായിരുന്നു അത് ഉദ്ഘാടനം ചെയ്തത്