സുരേഷ് ഗോപിയുടെ വീട്ടിൽ ഗവർണർക്ക് ഉച്ചഭക്ഷണം; നവദമ്പതികൾക്ക് ആശംസ
പുറത്ത് തനിക്കെതിരെ വലിയ തരത്തിലുള്ള സംഘർഷങ്ങൾ നടക്കുന്നതിനിടയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ വീട്ടിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുരേഷ് ഗോപിക്കും കുടുംബത്തിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ഗവർണർ കഴിഞ്ഞയാഴ്ച വിവാഹിതരായ മകൾ ഭാഗ്യയെയും ഭർത്താവ് ശ്രേയസിനെയും ആശംസകളറിയിച്ചു. ഗവർണർക്കൊപ്പമുള്ള ചിത്രങ്ങൾ സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.