'ടാക്സ് ഡ്രൈവ്' പ്രഖ്യാപിച്ച് സർക്കാർ; നികുതിവെട്ടിപ്പിനെതിരെ കടുത്ത നടപടി

  1. Home
  2. Kerala

'ടാക്സ് ഡ്രൈവ്' പ്രഖ്യാപിച്ച് സർക്കാർ; നികുതിവെട്ടിപ്പിനെതിരെ കടുത്ത നടപടി

vd satheeshan


സംസ്ഥാനത്ത് നികുതി വരുമാനം വർധിപ്പിക്കാൻ 'ടാക്സ് ഡ്രൈവ്' നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ . ജനങ്ങൾക്ക് അധിക നികുതിഭാരം ചുമത്താതെയും ജിഎസ്ടി സംവിധാനം പുനഃസംഘടിപ്പിച്ചും വരുമാനം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

നികുതിവെട്ടിപ്പിനോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും നിയമാനുസൃതമായി നികുതി അടയ്ക്കുന്നവർക്ക് സർക്കാരിന്റെ പൂർണ സംരക്ഷണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നികുതിവെട്ടിപ്പ് വ്യാപകമാണെന്നും അത് കർശനമായി തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ പരമാവധി നിക്ഷേപം ആകർഷിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം, ലൈഫ് ഭവന പദ്ധതിക്കായി ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ടെന്നും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.