ഗവർണറുടെ സുരക്ഷാ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സർക്കാർ

ഗവർണർ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സർക്കാർ. ആറ് പൊലീസുകാരുടെയും ഒരു ഡ്രൈവറുടെയും സ്ഥലംമാറ്റ ഉത്തരവാണ് സർക്കാർ റദ്ദാക്കിയത്. രാജ്ഭവന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കുറച്ച് പൊലീസുകാരെ നിയോഗിക്കണമെന്ന ആവശ്യത്തെ തുടർന്ന് സംസ്ഥാന പോലീസ് മേധാവി ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ സർക്കാർ നിർദേശത്തെ തുടർന്ന് ഉത്തരവ് പിൻവലിക്കുകയായിരുന്നു. ട്രാൻസ്ഫറുകൾ തത്കാലത്തേക്ക് മരവിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പുതിയ ഉത്തരവും പുറത്തുവന്നു.എന്നാൽ എന്തുകൊണ്ടാണ് ഉത്തരവ് താത്കാലികമായി മരവിപ്പിക്കുന്നത് എന്നതിൽ വ്യക്തത ആയിട്ടില്ല.