കാടുപിടിച്ച പറമ്പുകൾ വൃത്തിയാക്കാൻ സർക്കാർ നിർദേശം: ഉടമകൾ നിർദ്ദേശം അവഗണിച്ചാൽ ചെലവ് ഈടാക്കും

  1. Home
  2. Kerala

കാടുപിടിച്ച പറമ്പുകൾ വൃത്തിയാക്കാൻ സർക്കാർ നിർദേശം: ഉടമകൾ നിർദ്ദേശം അവഗണിച്ചാൽ ചെലവ് ഈടാക്കും

പ്രതീകാത്മക ചിത്രം


സംസ്ഥാനത്ത് പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാൻ കാടുപിടിച്ച സ്വകാര്യ പറമ്പുകൾ വൃത്തിയാക്കുന്നതിനായി സർക്കാർ കർശന നടപടികളുമായി മുന്നോട്ട് .ഉടമ പറമ്പ് വൃത്തിയാക്കിയില്ലെങ്കിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ വൃത്തിയാക്കി അതിന്റെ ചെലവ് ഉടമയിൽനിന്ന് ഈടാക്കാമെന്ന പഞ്ചായത്തിരാജ് പട്ടം കർശനമായി നടപ്പാക്കാൻ സർക്കാർ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കു നിർദേശം നൽകി.

2021 മാർച്ച് 24ന് തൃശൂർ മാള പൊയ്യ പഞ്ചായത്ത് പരിധിയിൽ മൂന്നു വയസുകാരനായ കുട്ടി അയൽപക്കത്തെ കാടുകയറിക്കിടന്ന പറമ്പിൽ നിന്നും പാമ്പുകടിയേറ്റ് മരിച്ചിരുന്നു.ഈ സംഭവത്തെത്തുടർന്ന് 2023 മാർച്ച് രണ്ടിന് കാടുപിടിച്ച പറമ്പുകൾ വൃത്തിയാക്കേണ്ടതുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു ഇതാണ് ഇപ്പോൾ സംസ്ഥാന സർക്കാർ കർശനമായി നടപ്പാക്കാനൊരുങ്ങുന്നത് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഇത്തരം കാടുപിടിച്ച സ്ഥലം വൃത്തിയാക്കുന്നതിന് 1994ലെ കേരള പഞ്ചായത്തുരാജ് ആക്ടിൽ സെക്ഷൻ 238, 230, 240 പ്രകാരം ഉടമകൾക്ക് നിർദേശം നൽകാവുന്നതാണ്

കാടുപിടിച്ച പറമ്പ് വ്യക്തിക്കോ കൃഷിക്കോ ആപത്തുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് പഞ്ചായത്ത് കരുതുന്നപക്ഷം ആ സ്വകാര്യ പറമ്പിലെ വൃക്ഷമോ ശാഖയോ മുറിച്ചുമാറ്റണമെന്നും കാട്ടുചെടികൾ, ഹാനികരമായ വ്യക്ഷ സസ്യാദികൾ വിഷകരമായ ഇഴജന്തുക്കൾ, ഉപദ്രവകാരികളായ മൃഗങ്ങൾ എന്നിവ അയൽപക്കത്തിന് ഉപദ്രവകരമായിട്ടുള്ളതാണെങ്കിൽ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആക്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.പറമ്പിന്റെ ഉടമസ്ഥൻ ചട്ടം പാലിക്കാത്ത പക്ഷം, സെക്രട്ടറിക്ക് നേരിട്ടു വൃത്തിയാക്കി ഉടമയിൽ നിന്നും ഇതിനു വരുന്ന ചിലവ് ഈടാക്കാം