സ്ത്രീകളോട് അപമര്യാദയായി പെരുമാറി; സർക്കാർ ഡോക്ടർ അറസ്റ്റിൽ

  1. Home
  2. Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി; സർക്കാർ ഡോക്ടർ അറസ്റ്റിൽ

doctor case


ചികിത്സയ്‌ക്കെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ ഡോക്ടറെ പോലീസ് അറസ്റ് ചെയ്തു. കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ബിബിനാണ് അറസ്റ്റിലായത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചിരുന്ന ഇയാൾ പരിശോധനയ്ക്ക് എത്തിയ സ്ത്രീകളുടെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചു എന്നാണ് പരാതി. ഇന്നലെ വൈകുന്നേരം 3.30ഓടെയാണ് സംഭവം ഉണ്ടായത്. 

മൂന്നു സ്ത്രീകളായിരുന്നു ഡോക്ടർക്കെതിരെ പരാതി നൽകിയത്. നാട്ടിലെ രാഷ്ട്രീയ നേതാക്കളോടായിരുന്നു സ്ത്രീകൾ ആദ്യം ഈ പ്രശ്നം അറിയിച്ചത്. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി ചന്ദ്രി അടക്കമുള്ളവർ ആശുപത്രിയിലെത്തി വിവരം അന്വേഷിച്ചു. പിന്നീടാണ് ഡോക്ടർക്കെതിരെ പോലീസിൽ പരാതി നൽകിയത്.