ആരോഗ്യവകുപ്പ്​ ഡയറക്​ടർ ഡോ റീനയെ നീക്കിയത് സ്റ്റേ ചെയ്തതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

  1. Home
  2. Kerala

ആരോഗ്യവകുപ്പ്​ ഡയറക്​ടർ ഡോ റീനയെ നീക്കിയത് സ്റ്റേ ചെയ്തതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

image


ആരോഗ്യ ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ നീക്കിയത് സ്റ്റേ ചെയ്ത അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ.റീനയ്ക്ക് സൗകര്യപ്രദമായ സ്ഥലത്തേക്കാണ് സ്ഥലംമാറ്റം അനുവദിച്ചതെന്ന് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടി.പകർച്ചവ്യാധി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഉത്തരവാദിത്തം നൽകുകയാണ് ചെയ്തതെന്നും അപ്പീലിൽ പറയുന്നു.കഴിഞ്ഞ ദിവസമാണ്, ഡോ. കെ.ജെ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടർ പദവിയിൽ നിന്നും നീക്കിയ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തത്

സംസ്ഥാന സർക്കാരുമായി സഹകരിക്കാത്തതിനാലാണ് റീനയെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് ആരോഗ്യ മന്ത്രി കെ.മുരളീധരൻ പറഞ്ഞത്.ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റുകയും അഡീഷണൽ (ഫാമിലി വെൽഫെയർ) ഡയറക്ടറായ ഡോ. വി. മീനാക്ഷിയ്ക്ക് ചുമതല നൽകുകയും ചെയ്തിരുന്നു. എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായിട്ടാണ് റീനയെ മാറ്റി നിയമിച്ചത്. ഇതിന് പിന്നാലെയാണ് റീന അഡ്മ‌ിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നത്.