അജിത് കുമാറിന്റെ സസ്‌പെൻഷൻ റദ്ദാക്കണമെന്ന ആവശ്യം തള്ളി സർക്കാർ

  1. Home
  2. Kerala

അജിത് കുമാറിന്റെ സസ്‌പെൻഷൻ റദ്ദാക്കണമെന്ന ആവശ്യം തള്ളി സർക്കാർ

Mr Ajith Kumar


ആലപ്പുഴ രക്ഷാപ്രവർത്തനക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് ലഭിച്ച സസ്പെൻഷൻ പിൻവലിക്കണമെന്ന എഡിജിപി എം.ആർ അജിത്കുമാറിന്റെ വാദങ്ങൾ തള്ളി സർക്കാർ. സസ്പെൻഷൻ നടപടി ചോദ്യം ചെയ്ത് അജിത് കുമാർ കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നൽകിയ ഹരജിക്ക് മറുപടിയായി നൽകിയ സത്യവാങ്മൂലത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

തന്‍റെ പ്രൊമോഷൻ തടയാനാണ് സസ്പെൻഷൻ നൽകിയതെന്ന അജിത് കുമാറിന്‍റെ വാദം അടിസ്ഥാന രഹിതമാണെന്നും ചട്ടങ്ങൾ പാലിച്ചാണ് നടപടി സ്വീകരിച്ചതെന്നും സർക്കാർ പറഞ്ഞു. സസ്പെൻഷൻ ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവെച്ചില്ലെന്ന അജിത്കുമാറിന്റെ വാദം സർക്കാർ തള്ളി. സസ്പെൻഷനിൽ ഒപ്പ് വെക്കാൻ ചീഫ് സെക്രട്ടറിക്ക് അധികാരമുണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു. സെപ്റ്റംബർ 3ന് ഹർജി പരിഗണിക്കും. കേസിൽ അജിത് കുമാറിന്‍റെ ഇടപെടൽ മൂലം ചിലർ മൊഴി മാറ്റിയതായും ഇതിന് തെളിവ് ലഭിച്ചൂവെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.