ഇനി കാലാവധി നീട്ടില്ല; കേരളഹൗസിലെ പ്രത്യേക പ്രതിനിധി വേണു രാജാമണിയുടെ സേവനം സർക്കാർ അവസാനിപ്പിക്കുന്നു

  1. Home
  2. Kerala

ഇനി കാലാവധി നീട്ടില്ല; കേരളഹൗസിലെ പ്രത്യേക പ്രതിനിധി വേണു രാജാമണിയുടെ സേവനം സർക്കാർ അവസാനിപ്പിക്കുന്നു

Venu


കേരളഹൗസിലെ പ്രത്യേക പ്രതിനിധി വേണു രാജാമണിയുടെ സേവനം സർക്കാർ അവസാനിപ്പിക്കുന്നു. ഈ മാസം 16ന് സേവനകാലാവധി അവസാനിക്കാനിരിക്കെ പതിവ് പോലെ ഒരു വർഷം കൂടി സർക്കാർ സേവനം നീട്ടിനൽകിയില്ല. പകരം 15 ദിവസം മാത്രമാണ് സർക്കാർ കൂടുതൽ അനുവദിച്ചത്. പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം ഈ മാസം മുപ്പതാം തീയതി വേണുരാജാമണിയുടെ സേവനം അവസാനിക്കും.
വിദേശ രാജ്യങ്ങളുമായിട്ടുള്ള കേരളത്തിന്റെ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മുൻ നെതർലൻഡ് അംബാസഡർ കൂടിയായ വേണുരാജാമണിയെ കേരളഹൗസിലെ പ്രത്യേക പ്രതിനിധിയായി സർക്കാർ നിയോഗിച്ചത്. യുക്രൈൻ യുദ്ധക്കെടുതിക്കിടയിൽ നിന്നും മലയാളി വിദ്യാർത്ഥികളെ രക്ഷിക്കാനും വേണുരാജാമണി മുൻകൈ എടുത്തിരുന്നു.
കേരള ഹൗസിലെ വേണുരാജാമണിയുടെ ഓഫീസ് റൂമാണ് പ്രത്യേക പ്രതിനിധി ആയതോടെ പ്രൊഫ. കെവി തോമസിനും അനുവദിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിന് ഉൾപ്പെടെ ചുക്കാൻ പിടിച്ചതും വേണുരാജാമണി ആയിരുന്നു.