സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിനു ഇന്ന് സമാപനം. വൈകുന്നേരം തിരുവനന്തപുരത്ത് നടക്കുന്ന ഘോഷയാത്രയോട് കൂടെയാണ്് ഈ വർഷത്തെ ഓണാഘോഷം സമാപിക്കുന്നത്. ഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ വിദ്യാലയങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാറിന്റെ നേട്ടങ്ങൾ വിശദീകരിക്കുന്ന വിവിധ വകുപ്പുകളുടെയും, കേരള പൈതൃകം, സിനിമ സാഹിത്യം, തുടങ്ങിയ മേഖലയെ സൂചിപ്പിക്കുന്ന പ്ലോട്ടുകളും മത്സരബുദ്ധിയോട് കൂടി ഘോഷയാത്രയ്ക്കായി ഒരുങ്ങി കഴിഞ്ഞു.
വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന കലാരൂപങ്ങൾ, ആഫ്രിക്കൻബാൻഡ്, കിവി ഡാൻസ്, മുയൽ ഡാൻസ് തുടങ്ങി ദൃശ്യശ്രവ്യ കലാമാങ്കത്തിന്റെ കൂടി വേദിയാകും ഘോഷയാത്ര.ഇതിനായി ആയിരത്തിലധികം കലാകാരന്മാർ നഗരം കീഴടക്കും. വൈകുന്നേരം കവടിയാർ മുതൽ കിഴക്കേകോട്ട വരെയാണ് ഘോഷയാത്ര. വിവിധ വേദികളിലായി അനേകം കലാപരിപാടികൾ നഗരം ഇതുവരെ കാണാത്ത ഡ്രോൺ ഷോ എന്നിങ്ങനെ തലസ്ഥാന നഗരിയെ ഉത്സവാന്തരീക്ഷത്തിലാഴ്ത്തിയ ഒരാഴ്ചകാലമാണ് അവസാനിക്കുന്നത്.
