മുയലിനെ കൊല്ലുംപോലെ പിണറായി സർക്കാർ മനുഷ്യരെ കൊല്ലുന്നു; അവസാന നിമിഷം വരെ മുദ്രാവാക്യം വിളിക്കുമെന്ന് ഗ്രോ വാസു
മുയലിനെ കൊല്ലുന്നത് പോലെയാണ് പിണറായി സർക്കാർ മനുഷ്യരെ കൊല്ലുന്നതെന്നും, ആ നീതി നിഷേധത്തോടുള്ള പോരാട്ടമായിരുന്നു ജയിൽവാസമെന്നും മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു. 100 വയസുവരെ ജീവിച്ചാലും രാജ്യത്ത് വിമോചനത്തിന് വേണ്ടി മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 45 ദിവസത്തെ ജയിൽവാസത്തിന് ശേഷം മോചിതനായ ഗ്രോ വാസുവിനെ, മുദ്രാവാക്യങ്ങളോടെയാണ് മനുഷ്യാവകാശ പ്രവർത്തകർ സ്വീകരിച്ചത്.
"ഈ കൊലപാതകത്തിൽ ജുഢീഷ്യൽ അന്വേഷണം നടത്തണം, കൊലപാതകികളെ ശിക്ഷിക്കണം എന്നൊക്കെയാണ് ആവശ്യപ്പെടുന്നത്. സഖാവ് വർഗീസിന്റെ കൊലപാതകികളെ ശിക്ഷിക്കാൻ രാത്രിയും പകലും പണിയെടുത്തിരുന്നു. രണ്ടു വർഷം കഴിഞ്ഞ് അവരെ വിട്ടയച്ചിരുന്നു. എങ്കിലും രണ്ട് ദിവസം കഴിഞ്ഞ് വിട്ടാലും പ്രശ്നമില്ല. അവരെ കൊലപാതകികളാണെന്ന് സ്ഥാപിക്കലാണ് ലക്ഷ്യം.
അവരെ ജനങ്ങൾ മനസ്സിലാക്കണം"- ഗ്രോ വാസു വ്യക്തമാക്കി.
.
"മുവ്വായിരം കുഞ്ഞുങ്ങൾ മരിച്ചു വീഴുന്നിടത്തോളം‰ കാലം, 75% ആളുകൾ ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉണ്ടായിരിക്കുന്നിടത്തോളം കാലം ഇനിയും മുദ്രാവാക്യം വിളിക്കും. എട്ടുപേരെ കൊന്നതിനെ തമസ്ക്കരിക്കാനാകില്ല. ഇത് ജനങ്ങളെ മുന്നിലേക്ക് കൊണ്ടുവരാൻ വേണ്ടിയാണ് കേസിൽ ജാമ്യം എടുക്കാതിരുന്നത്"-ഗ്രോ വാസു പറഞ്ഞു.
കരുളായി വനമേഖലയിൽ മാവോയിസ്റ്റുകളെ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നെന്നും, വഴി തടസപെടുത്തിയെന്നുമാണ് കേസ്. ഈ കേസിലാണ് ഗ്രോ വാസുവിനെ കുന്ദമംഗലം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടത്.