വിവാഹദിവസം വരൻ ആത്മഹത്യ ചെയ്ത സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു

  1. Home
  2. Kerala

വിവാഹദിവസം വരൻ ആത്മഹത്യ ചെയ്ത സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു

death


വിവാഹദിവസം മണ്ഡപത്തിലേക്ക് ഇറങ്ങാനിരിക്കെ പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം. കരിപ്പൂർ പൊലീസ് സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ജിബിന്‍റെ ഫോണിലെ കോളകളും മെസ്സേജുകളും പരിശോധിച്ചുവരികയാണ്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

മലപ്പുറം കരിപ്പൂർ കുമ്മണിപ്പറമ്പ്‌ സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൈ ഞരമ്പ് മുറിച്ചിരുന്നു. കഴുത്തിൽ കയറിട്ടു കുരുക്കിയിട്ടുമുണ്ടായിരുന്നു. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല.

ഇന്നലെ രാവിലെ 9.45നും 10.45നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു ജിബിനും കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിനിയും തമ്മിലും വിവാഹം നിശ്ചയിച്ചിരുന്നത്. രാവിലെ കല്യാണത്തിനായി ഒരുങ്ങാൻ തയ്യാറെടുത്ത ജിബിൻ ശുചിമുറിയില്‍ നിന്ന് ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് വന്നില്ല. തുടർന്ന് വീട്ടുകാർ വാതിൽ പൊളിച്ച് അകത്ത് കടന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.