കണ്ണൂരിൽ വിവാഹ ദിവസം വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  1. Home
  2. Kerala

കണ്ണൂരിൽ വിവാഹ ദിവസം വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

SHABIN


കണ്ണൂരിൽ വിവാഹ ദിവസം പ്രവാസി ഉദ്യോഗസ്ഥനായ നവവരനെ കിടപ്പുമുറിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാൽ കൊല്ലൻ ചിറ റോഡിൽ 'നാരായണീയത്തിൽ' ഷബിൻ (28) ആണ് മരിച്ചത്. ജമ്മു കശ്മീരിൽ എസ്.എസ്.ബി (SSB) ബോർഡർ പോലീസ് ഉദ്യോഗസ്ഥനാണ് ഷബിൻ. ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം ഉണ്ടായത്.

ഞായറാഴ്ച രാത്രി ഷബിന്റെ വീട്ടിൽ വിവാഹവുമായി ബന്ധപ്പെട്ട് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിരുന്നൊരുക്കിയിരുന്നു. സൽക്കാരം കഴിഞ്ഞ് അർദ്ധരാത്രിയോടെ എല്ലാവരും പിരിഞ്ഞുപോയി. ഈ സമയം ഷബിന്റെ ഫോണിലേക്ക് നവവധുവിന്റെ കോൾ വന്നതായി ബന്ധുക്കൾ പറയുന്നു. വധുവിനോട് ഫോണിൽ സംസാരിച്ചുകൊണ്ട് തന്നെയാണ് ഷബിൻ തന്റെ മുറിയിലേക്ക് പോയത്. തുടർന്ന് മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ 4.45-ഓടെ മക്രേരി അമ്പലത്തിൽ വെച്ച് നടത്താനിരുന്ന വിവാഹ ഫോട്ടോഷൂട്ടിനായി പോകാൻ വീട്ടുകാർ വിളിക്കാനായി എത്തിയപ്പോഴാണ് ഷബിനെ മുറിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.