വോട്ട് അഭ്യർത്ഥിച്ച് ഷാഫി പറമ്പിലിന്റെ കല്ല്യാണകത്ത്

  1. Home
  2. Kerala

വോട്ട് അഭ്യർത്ഥിച്ച് ഷാഫി പറമ്പിലിന്റെ കല്ല്യാണകത്ത്

marrage


 വടകരയിൽ വോട്ടഭ്യർത്ഥിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ വെറൈറ്റി നോട്ടീസ്. കല്യാണക്കത്തിന്റെ രൂപത്തിലാണ് സ്ഥാനാർത്ഥിയുടെയും ചി​ഹ്നത്തിന്റെയും വോട്ടെടുപ്പ് ദിവസത്തിന്റെയും വിവരങ്ങൾ നൽകിയിരിക്കുന്നത്. ഈ വ്യത്യസ്ത കത്തിൽ ഷാഫി പറമ്പിലാണ് വരൻ, വധുവാകട്ടെ ജനാധിപത്യവും. ഇന്ത്യാ രാജ്യത്തെ വീണ്ടെടുക്കാൻ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിൽ യുഡിഎഫിന് വോട്ട് ചെയ്യാൻ ആവശ്യപ്പെടുകയും വേദിയായ പോളിങ് ബൂത്തിലേക്കെത്താനും കല്ല്യാണകത്തില്‍ ആവശ്യപ്പെടുന്നു.

വെറൈറ്റി പ്രചാരണ തന്ത്രങ്ങളുമായാണ് ഷാഫി പറമ്പിൽ വടകരയിൽ മുന്നേറുന്നത്. പ്രവാസികളുടെ വോട്ട് തേടി ഷാഫി ഗൾഫിലുമെത്തിയിരുന്നു. യുഎഇയിലെയും ഖത്തറിലെയും പ്രവാസികളെ കണ്ട് വോട്ട് ചോദിക്കാന്‍ കഴിഞ്ഞ ദിവസമാണ് ഷാഫി ഗൾഫിലെത്തിയത്. വിമാന നിരക്കിലെ കൊള്ള, മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതിലെ കുരുക്കുകള്‍, പ്രവാസി വോട്ടവകാശം എന്നിവയെല്ലാം ചർച്ചയാക്കി പരമാവധി പ്രവാസി വോട്ടുറപ്പിക്കാനാണ് ഷാഫിയുടെ ഗൾഫ് സന്ദർശനം. പ്രവാസി വോട്ട് നിർണായകമായ മണ്ഡലമാണ് വടകര. സാമ്പത്തിക ഭദ്രതയെ ബാധിക്കാത്ത തരത്തിലാണെങ്കിൽ വോട്ട്ചെയ്യാൻ നാട്ടിലേക്ക് വരണമെന്നാണ് ഷാഫി നടത്തിയ അഭ്യർത്ഥന. കൂടിയ ടിക്കറ്റ് നിരക്ക് മറികടക്കാൻ പ്രത്യേക വിമാനം ഉള്‍പ്പെടെ യുഡിഎഫിന്‍റെ പരിഗണനയിലുണ്ട്.