ആലുവയിൽ ബാറിൽ തോക്കുചൂണ്ടി ഭീഷണി; മൂന്നുപേർ കസ്റ്റഡിയിൽ
ആലുവ ചുണങ്ങംവേലിയിലെ ബാറിൽ തോക്കുചൂണ്ടി ഭീഷണി മുഴക്കി പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂസഫ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ബാറിലെത്തി ഭീഷണി മുഴക്കിയത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സംഘത്തിന്റെ ഭീഷണിയെ തുടർന്ന് ബാറിലുണ്ടായിരുന്നവരും ജീവനക്കാരും പരിഭ്രാന്തരായി. വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യൂസഫ് ഉൾപ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്.
ഭീഷണിപ്പെടുത്താൻ സംഘം ഉപയോഗിച്ചത് ലൈസൻസ് ആവശ്യമില്ലാത്ത വിഭാഗത്തിൽപ്പെടുന്ന തോക്കാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
