ഗൺമാൻ ആക്രമണ കേസ്: അന്വേഷണം ശക്തമാക്കി SIT; 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും

  1. Home
  2. Kerala

ഗൺമാൻ ആക്രമണ കേസ്: അന്വേഷണം ശക്തമാക്കി SIT; 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും

image


ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക.15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. 2023 ഡിസംബറിൽ നവകേരള യാത്രയ്ക്കിടെയായിരുന്നു സംഭവം. ആലപ്പുഴയിൽ കറുത്ത കൊടി കാണിച്ച പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്ന് ഇറങ്ങിയെത്തിയ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു.മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടിയാണിതെന്ന് സർക്കാർ നിലപാട് സ്വീകരിച്ചിരുന്നെങ്കിലും, ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.