കൊച്ചിയിൽ എച്ച്1എൻ1 ബാധിച്ച് മരണം

  1. Home
  2. Kerala

കൊച്ചിയിൽ എച്ച്1എൻ1 ബാധിച്ച് മരണം

H1N1


കൊച്ചിയിൽ എച്ച്1എൻ1 (H1N1) ബാധിച്ച് ഒരാൾ മരണപ്പെട്ടു. പാലാരിവട്ടം സ്വദേശിനിയായ ലളിതാംബികയാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തിൽ ആശങ്ക വർദ്ധിപ്പിക്കുന്നതാണ് ഈ മരണം. നാല് ദിവസം മുൻപ് കോട്ടയം കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയായ യുവാവും പനി ബാധിച്ച് മരണപ്പെട്ടിരുന്നു.

കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയത്തെ ആശുപത്രിയിലും ചികിത്സയിലിരിക്കെ നടത്തിയ പരിശോധനയിലാണ് ഈ യുവാവിന് എച്ച്1എൻ1 സ്ഥിരീകരിച്ചത്. തുടർന്ന് കൊച്ചിയിലും രോഗബാധയെത്തുടർന്ന് മരണം റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം ശക്തമാക്കിയിട്ടുണ്ട്.